Testimonials

അറബി ഭാഷയില്‍ അവതരിച്ച വേദമാണ് ഖുര്‍ആന്‍. എന്നാല്‍, അറബിയില്‍ മാത്രമല്ല അതു വായിക്കപ്പെടേണ്ടത്. ദൈവവാക്യങ്ങള്‍ സാമാന്യമായി ആര്‍ക്കും മനസ്സിലാകണം. പ്രകൃതിഭാഷ്യമെന്ന രീതിയിലാണ് മനുഷ്യസൃഷ്ടിയുടെ തുടക്കം മുതലേ വേദശബ്ദം അവതരിച്ചത്. കാലികമോ സാഹചര്യപരമോ ആയ വ്യത്യാസങ്ങള്‍ മാത്രമാണ് ഏതെങ്കിലും ഭാഷയില്‍ അവതരിക്കുമ്പോള്‍ വേദത്തിനുള്ളത്. മനുഷ്യസാകല്യത്തിന്റെ സാര്‍വജനീന ബോധ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഖുര്‍ആനും അവതീര്‍ണമായത്. ഖുര്‍ആന്‍ സൂക്തം 29:49ല്‍ പറയുന്നു. നോക്കുക. മുന്‍കാല ജനങ്ങളുടെ ഉറങ്ങിയ ഉപബോധ്യത്തെ ഉണര്‍ത്താനാണ് അറബിയെന്ന ഒരു ഭാഷയില്‍ ഖുര്‍ആനായി വേദം അവതരിച്ചത്. നേരത്തേ അവര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ പുതിയ ഭാഷയിലും വാക്കുകളിലുമാക്കി തട്ടിയുണര്‍ത്തുക. അതുകൊണ്ടാണ് ആദം മുതലേയുള്ള കാര്യങ്ങളും, അതിനു മുമ്പേയുള്ള സൃഷ്ടികളെ കുറിച്ചും വരാനുള്ളവയെപ്പറ്റിയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതും അഭിമുഖീകരിക്കുന്നതും. മൗലികമായ ഈ വിഷയം ഖുര്‍ആന്‍ സ്പര്‍ശിച്ചതു നോക്കുക (7: 12).
മനുഷ്യനും ദൈവവും തമ്മിലുള്ള സംഭാഷണമായി ഇക്കാര്യം ഖുര്‍ആന്‍ പറയുന്നു. മനുഷ്യരില്‍ ഉറങ്ങിക്കിടക്കുന്ന യാഥാര്‍ഥ്യബോധത്തില്‍ വെച്ചു ചുരുള്‍ നിവര്‍ത്തി നല്‍കുകയാണ് ഖുര്‍ആന്‍ ചെയ്തത്. മനുഷ്യര്‍ക്കുള്ളില്‍ മുമ്പേ കരാര്‍ ചെയ്യപ്പെട്ട സത്യവ്യവസ്ഥകള്‍ പ്രകൃതിപരമായി ഉണരുകയും അതിന് ആവശ്യമായ ജീവകോശങ്ങള്‍ സജീവമാവുകയും അതെല്ലാം മനസ്സിലെത്തുകയും ചെയ്യുന്നതോടെ പരിഭാഷയുടെ പോലും ആവശ്യമില്ലാതെ മനസ്സിലാക്കാന്‍ സാധിക്കും.
പ്രപഞ്ചത്തിലെ ദൈവിക വിലാസം മനുഷ്യരോടുള്ള ഒന്നാമത്തെ ഉടമ്പടിയും വേദം രണ്ടാമത്തെ ഉടമ്പടിയുമാണ്. പക്ഷേ, രണ്ടും പരസ്പര സാക്ഷാത്കാരമാണ്. ഭാഷ ഏതുമാകട്ടെ, നാമം എന്തുമാകട്ടെ, ലിപിരൂപം വ്യത്യസ്തമാകട്ടെ, അംഗീകരിക്കുന്നതിന് പ്രയാസമില്ലാത്ത സാര്‍വലൗകികത അവയിലുണ്ട്. മനുഷ്യനു ദൈവവാക്യം ഇറങ്ങാനുള്ള കാരണം അവന്‍ പ്രകൃതിയുടെ സത്യസ്വീകരണിയാകുന്നു എന്നതാണ്. ആധുനിക ലോകത്തും അതങ്ങനെത്തന്നെ. ശാസ്ത്രം ജനിതക രൂപത്തിലൂടെയും നരവംശപഠനത്തിന്റെ കാഴ്ചയിലൂടെയും ദൈവവിലാസത്തെയും വേദത്തെയും അപ്രകാരം നോക്കിക്കാണുന്നുമുണ്ട്.
ദൈവത്തിന്റെ സൃഷ്ടിപദ്ധതി
എല്ലാ വേദത്തിലും ലക്ഷ്യമാക്കിയത് മനുഷ്യന്റെ സൃഷ്ടിയോടൊപ്പം അവന്റെ അവബോധത്തെ ഉണര്‍ത്തുക എന്നതാണ്. പ്രപഞ്ചം സൃഷ്ടിച്ചതും മനുഷ്യനെ ഭൂമിയില്‍ അധിവസിപ്പിച്ചതും മരണത്തിനും അപ്പുറത്തേക്കുള്ള ഒരു പദ്ധതിയിലൂടെ മനുഷ്യനെ അനശ്വരതയുള്ള സൃഷ്ടിയാക്കി വെച്ചതും അതിനാണ്. ജീവിതഘട്ടം, മരണാനന്തരഘട്ടം എന്നീ രണ്ടു ഘട്ടങ്ങള്‍ മനുഷ്യരിലുണ്ട്. ആദ്യത്തേതു പരിശീലനത്തിന്റെയും രണ്ടാമത്തേതു പരിശോധനയ്ക്കു ശേഷമുള്ള അംഗീകാരത്തിന്റെയോ നിരാകരണത്തിന്റെയോ തലവുമാണ്. സ്വര്‍ഗത്തിലെ രചനാത്മകതയിലേക്കോ നരകീയതയുടെ നാശത്തിലേക്കോ അവന്‍ പിന്നെ അനശ്വരമായി നീക്കപ്പെടുന്നു. ദിവ്യവേദം ഈ നിയമത്തെ മാര്‍ഗദര്‍ശനമായി കാണിച്ചുകൊടുക്കുന്ന പ്രതിഭാസമാണ്.
ജന്മപരമായിത്തന്നെ താന്‍ ആരാണ്, തന്റെ ജീവിതത്തിന്റെ ആവശ്യമെന്താണ്, ജയപരാജയങ്ങളുടെ രഹസ്യമെന്താണ് എന്ന അന്വേഷണം എല്ലാവരിലുമുണ്ട്. മനുഷ്യന്റെ ഭൗമജീവിതം കര്‍മമണ്ഡലവും, അനന്തര ജീവിതം കര്‍മനിര്‍വഹണങ്ങളെ പരിശോധിച്ച ശേഷം മോക്ഷത്തിന്റെയോ മോക്ഷരാഹിത്യത്തിന്റെയോ തീരുമാനം നല്‍കപ്പെടുന്ന കാലവുമാണ്. മരണത്തിനു മുമ്പ് ദൈവത്തിന്റെ പദ്ധതി എന്തെന്നറിഞ്ഞ് ജീവിതം മുഴുവന്‍ എന്തു നന്മയാണോ നിര്‍വഹിച്ചത്, അതിന്റെ വിളവു കൊയ്യലാണ് മരണാനന്തരം.
ദിവ്യവെളിപാടിന്റെ പുസ്തകം
സാരോപദേശ പീഠികകള്‍ ചേര്‍ന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ജ്ഞാനസാരത്തിന്റെ അനുപമമായ നിധി. പരമ്പരാഗതമായി പുലര്‍ന്നുവരുന്ന ആചാരപരതയെ ഖുര്‍ആന്‍ അവലംബിച്ചിട്ടില്ല. ഒരു സാധാരണക്കാരന്‍ ഇതു കൈയിലെടുത്താല്‍ ചിതറിയ കുറേ പ്രസ്താവനകള്‍ എന്നു തോന്നാം. പ്രത്യക്ഷത്തില്‍ ഈ തോന്നല്‍ തെറ്റല്ല. എന്നാല്‍, സമൂലമായി ഏകഭാവമുള്ള, ഓരോ ചെറുമാത്രകളും ചേര്‍ന്ന് ഒരു പരമസത്യത്തെ പൂര്‍ത്തീകരിക്കുന്ന അര്‍ഥസന്ദേശമാണത്. ഒരു പേജോ ഒരു കഷണമോ ആയിട്ടല്ല അതു കൈയിലെടുക്കേണ്ടത്, സമഗ്രമായിട്ടാണ്. പരമോത്കൃഷ്ട സ്രഷ്ടാവിന്റെ അനുഗ്രഹത്തെ ഓര്‍മിപ്പിക്കുന്ന സാരമാണിത് എന്ന സുപ്രധാന ഘടന വേദഗ്രന്ഥത്തിനുണ്ട്. ദൈവം സൃഷ്ടിപ്പിനോടൊപ്പം മനുഷ്യനു സമ്മാനിച്ച സവിശേഷമായ ഗുണങ്ങളുടെ ചിത്രം അതു നല്‍കുന്നുണ്ട്. എല്ലാ ഗ്രഹങ്ങളും പ്രപഞ്ചഘടനയും മനുഷ്യനെ സഹായിക്കുന്ന സവിശേഷമായ ഇടമായ ഭൂമിയിലാണ് അവനെ ദൈവം അധിവസിപ്പിച്ചത്. അതിനാല്‍, സകല അസ്തിത്വവും മനുഷ്യസഹായകമായ ഈശ്വരന്റെ ദിവ്യോദാരതയാണ് എന്ന ചിന്ത ആസ്വദിക്കുന്നതിനോടൊപ്പം ഉണ്ടായിരിക്കണം. സ്വര്‍ഗാവകാശിയായി മനുഷ്യനെ മാറ്റിയെടുക്കുന്നത് ആ ചിന്തയാണ്. ഈ ചിന്ത അവഗണിക്കുമ്പോഴാണ് നരകീയമെന്നു നാം പറയുന്ന സര്‍വനാശത്തിലേക്ക് എത്തുന്നത്. ഖുര്‍ആന്‍ അതാണ് മുന്നറിയിപ്പു നല്‍കുന്നത്.
ദൈവസാക്ഷാത്കാരത്തിന്റെ ആത്മാവ്
ഖുര്‍ആന്‍ എല്ലാറ്റിന്റെയും ആധാരമാണ്. തത്ത്വങ്ങളുടെ സത്തയാണ് അതില്‍ നിറയെ. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അടുക്കിവെച്ച് സംസാരിക്കുന്നു. നിലയില്ലാത്തതോ രൂപസമ്പൂര്‍ണത പ്രാപിക്കാത്തതോ ആയ വിഷയങ്ങളെ അതു വിവരിക്കുന്നില്ല. മൗലികമായ മാര്‍ഗദര്‍ശന തത്ത്വങ്ങളാണ് അത് ഉള്‍ക്കൊള്ളുന്നത്. ഖുര്‍ആന്‍ കരാറാണ്. വായനക്കാരന്റെ ആത്മസത്യം വ്യക്തമാക്കിക്കൊടുക്കുന്ന സുവ്യക്തമായ അടിസ്ഥാനം. ഒരു വ്യക്തിയുടെ ആദ്യതലം തൊട്ടേയുള്ള, അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്ന ആത്മസത്യം. ആ ആത്മതലം അതിന്റെ ശരിയായ രൂപത്തില്‍ പ്രകൃത്യാ ഒരിക്കലെങ്കിലും വളര്‍ച്ച പ്രാപിച്ചിരിക്കണം. അത് ഒരാളില്‍ സ്വയം വളര്‍ന്നു രൂപമണിയുന്നു. അത് മനുഷ്യന്റെ ഉള്ളില്‍ വിത്തായി മുളക്കുന്നതാണ്. ഖുര്‍ആന്‍ സത്യജ്ഞാനം എന്ന പദം കൊണ്ട് അതിനെ സ്പര്‍ശിക്കുന്നു (5: 83).
സാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ മനുഷ്യന്റെ അവബോധം വളര്‍ത്തുന്നതിനെ ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം ഊന്നുന്നുണ്ട്. ഈശ്വരനില്‍ അനുഭൂതിവിശ്വാസം ഉണ്ടായാല്‍ ഈ നില പ്രാപിക്കാനാവും. സാക്ഷാത്കാരമില്ലെങ്കില്‍ വിശ്വാസവുമുണ്ടാവില്ല എന്നര്‍ഥം.
ദൈവവചനം
ഖുര്‍ആന്‍ വായിക്കുമ്പോള്‍ തുടര്‍ച്ചയായി കാണുന്ന പദമാണ് ദൈവവാക്യം എന്നത്. അതിന്റെ ശരിയായ അര്‍ഥം ഗ്രഹിച്ചാല്‍ അറിയാം, അസാധാരണമായ ഒരു പ്രസ്താവനയാണത്. ഖുര്‍ആന്‍ ദൈവവാക്യമാണെന്നു സ്വയം അവകാശപ്പെടുന്നു. മറ്റുള്ള സകലതിനെയും പരിശോധിച്ചുനോക്കാന്‍ മനുഷ്യര്‍ക്ക് ഇത് പ്രേരണ നല്‍കുന്നു. ‘മനുഷ്യരേ, ഇതു നിങ്ങളുടെ നാഥനാകുന്നു. നിങ്ങളോട് അവന്‍ സംസാരിക്കുന്നു. നിങ്ങള്‍ അവനെ കേള്‍ക്കുകയും പിന്തുടരുകയും ചെയ്യുവിന്‍’ എന്നിങ്ങനെയുള്ള വാക്യം പോലും വേറിട്ടതാണ്. ദൈവം മനുഷ്യനോട് നേരിട്ടു സംസാരിക്കുന്ന വികാരം അത് ഉളവാക്കുന്നു. അവനില്‍ താല്‍പര്യം നിലനിര്‍ത്തുന്ന അവസ്ഥ സംജാതമാക്കുന്നു. സഗൗരവം ഖുര്‍ആനിക പ്രസ്താവനകളില്‍ ആമഗ്നനാകാന്‍ അതു സഹായിക്കുന്നു. ആദ്യന്തം കൃത്രിമമായ സംവിധാനങ്ങളോടെയായിരിക്കും മനുഷ്യവിരചിതമായ പുസ്തകങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍, അത്തരമൊരു സമ്പ്രദായം പിന്തുടരാതെ, അവയുടെ ശൈലി പകര്‍ത്താതെ ദൈവികമായ പരിവേഷം തനിക്കു ചുറ്റുമുണ്ട് എന്ന പ്രത്യേക അവസ്ഥയിലേക്ക് ഖുര്‍ആന്‍ അവനെ എത്തിക്കുന്നു. എപ്പോഴും ഗ്രന്ഥത്തിന്റെ ഉടമയുമായി സമ്പര്‍ക്കം പുലര്‍ത്തി ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കണ്ടെത്തി തന്നില്‍ സജീവമാകുന്ന സ്രഷ്ടാവിന്റെ ദൈവാസ്തിത്വം പറയുന്നത് ഇങ്ങോട്ടു കേട്ടും, സൃഷ്ടിയുടെ വിളി ദൈവം അങ്ങോട്ടു കേട്ടും അനുസരിച്ചും മുന്നേറുന്ന ദിവ്യവചസ്സുകളുടെ സംവേദനമായി അതു മാറുന്നു.
ഖുര്‍ആന്‍ എങ്ങനെ വായിക്കണം?
ഖുര്‍ആന്‍ തന്നെ പറയുന്നു: ”അവധാനപൂര്‍ണം ആദരവോടെ അതു വായിക്കുക” (73: 4). പതുക്കെ രാഗനിബദ്ധമായ സ്വരത്തില്‍ ചിട്ടപ്പെടുത്തി ഉള്ളടക്കത്തോട് ശ്രദ്ധ പുലര്‍ത്തി അതു വായിക്കണമെന്ന് അര്‍ഥം. ഇപ്രകാരം വായിക്കുമ്പോള്‍ അനുവാചകരില്‍ രണ്ടു തലത്തിലുള്ള ഭാവങ്ങള്‍ ഉടലെടുക്കുന്നു: ഒന്നാമത്, ദൈവം തന്നോടു സംസാരിക്കുന്നു; തന്നെ അഭിമുഖീകരിക്കുന്നു. അതിലുള്ള ഓരോ വാചകത്തിനും താന്‍ ഉത്തരമേകണം. എവിടെയൊക്കെ ദിവ്യനാമം പ്രതിപാദിക്കുന്നുവോ അവിടെയെല്ലാം അവന്റെ മഹനീയമായ ഉണ്‍മയെ അനുഭവിക്കണം. രണ്ടാമതായി, എവിടെയൊക്കെ ദൈവം അവന്റെ അനുഗ്രഹങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നുവോ അവിടെയെല്ലാം കൃതജ്ഞതയുടെ ഹൃദയവിതുമ്പല്‍ അവനില്‍ ഉടലെടുക്കണം. ശിക്ഷയെ കുറിച്ചു പറയുമ്പോള്‍ അവന്റെ അകം ശുദ്ധീകരിക്കപ്പെടണം. അഥവാ ഖുര്‍ആന്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളെല്ലാം അവനില്‍ പ്രത്യക്ഷമാകണം. ദൈവത്തിന്റെ കല്‍പനകള്‍ ആവാഹിച്ച് സ്വയം തന്നെ അതിന്റെ നിര്‍വഹണമായി വായനക്കാരന്‍ വെളിപ്പെടണം. ഈ വായനയാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
ഈ മാനവിക വ്യാഖ്യാനഗ്രന്ഥത്തെ കുറിച്ച്
സമന്വയം വളരെ സാധാരണവും പ്രകൃതിപരവുമാണ്. ജനങ്ങള്‍ ദൈവത്തോടും പ്രകൃതിയോടും ബന്ധമുള്ളവരാകണമെങ്കില്‍ പരസ്പരം ചേര്‍ന്നുനില്‍ക്കണം. മനുഷ്യര്‍ അന്യോന്യം സ്‌നേഹിക്കുകയും അനുകമ്പ കാണിക്കുകയും സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം തങ്ങളുടെ സഹമനുഷ്യരുമായി പങ്കുവെക്കുകയും ചെയ്യുക. മനുഷ്യര്‍ക്കിടയില്‍ സാഹചര്യാനുസൃതവും സന്ദര്‍ഭാനുസൃതവുമായ വ്യത്യസ്തതകള്‍ കണ്ടേക്കാം. എങ്കിലും സ്‌നേഹവും മമതയും വിട്ടുവീഴ്ചയും അടിസ്ഥാനമാക്കി നിലകൊള്ളണം. സമൂഹത്തിന്റെ കെട്ടുറപ്പിനു പ്രാധാന്യം നല്‍കുന്ന ഇസ്‌ലാം, മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. മുസ്‌ലിം-അമുസ്‌ലിം എന്നോ വിശ്വാസി-അവിശ്വാസി എന്നോ വ്യത്യാസമില്ലാത്ത സാഹോദര്യം വളര്‍ത്താന്‍ അനുശാസിക്കുന്നു. അപ്പോള്‍ മാത്രമേ ദൈവകാരുണ്യം അവരില്‍ ഉളവാകൂ.
സാഹോദര്യ വികാരത്തെ ഇസ്‌ലാം അങ്ങേയറ്റം ആദരിക്കുന്നു. നിറം, ലിംഗം, കുലം, ദേശം, ഭാഷ, മതം എന്നിവയിലൊക്കെ വ്യത്യാസങ്ങളുണ്ടാവാം. പക്ഷേ, അവയൊന്നും പരിഗണിക്കാതെ അതിരുകളില്ലാത്ത സാഹോദര്യം അന്യോന്യം ഉണ്ടാകണം. മുഹമ്മദ് നബിക്കു മുമ്പുള്ള കാലം പരസ്പര വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ശത്രുതയുടെയും കാലമായിരുന്നു. ഇസ്‌ലാം അതിന്റെ അധ്യാപനങ്ങളിലൂടെ സമന്വയത്തിന്റെയും മാനവികതയുടെയും ഊര്‍ജം പകര്‍ന്നു. മാനവികതയുടെ സമുന്നതിക്ക് ആ നയം കാരണമാക്കി. ഖുര്‍ആന്‍ അതിനെ കുറിച്ചു പ്രസ്താവിക്കുന്നുന്നുണ്ട് (ആലു ഇംറാന്‍ 103).
സഹോദര മതവിശ്വാസികളോടെല്ലാം സമാധാനത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ സമീപനം വിശ്വാസിയുടെ ഉത്തരവാദിത്വവും ദൈവവിശ്വാസ താല്‍പര്യവുമാണ്. കാരുണ്യത്തിന്റെ ചിറകുകള്‍ അവരിലേക്കു താഴ്ത്തുക. തെറ്റോ തിന്‍മയോ ചെയ്യുന്നവരെ തിരുത്താന്‍ മാന്യവും ഉദാരവുമായ സമീപനം സ്വീകരിക്കുക. ഇണക്കം ഉദാരവും മാന്യവുമായാല്‍ തിന്‍മകള്‍ പ്രസരിക്കില്ല. കാലുഷ്യങ്ങളും പ്രശ്‌നങ്ങളുമില്ലാത്ത സമൂഹനിര്‍മിതി അങ്ങനെ സാധ്യമാകും.
ഈ ചിന്തകളെ ആധാരമാക്കി മലയാള ഭാഷയില്‍ റീഡ് ഫൗണ്ടേഷന്‍ കോഴിക്കോട് എന്ന സംവിധാനത്തിനു കീഴില്‍ സി.എച്ച്. മുസ്തഫ മൗലവിയും കൂടെയുള്ള കുറേ പണ്ഡിതരും എഴുത്തുകാരും ചേര്‍ന്ന് ‘ഖുര്‍ആന്‍ അകംപൊരുള്‍: ഒരു മാനവിക വ്യാഖ്യാനം’ എന്ന ഗ്രന്ഥം ആറു വാള്യങ്ങളിലായി പുറത്തിറക്കുന്നു എന്നറിഞ്ഞു. വളരെയധികം സന്തോഷം തോന്നുന്നു. അവരില്‍ ചിലര്‍ ഡല്‍ഹിയില്‍ എന്നെ വീട്ടില്‍ വന്നു കാണുകയും ഇങ്ങനെ ഒരു ആമുഖം പുസ്തകത്തിനു വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിയായ താല്‍പര്യത്തോടു കൂടിയാണ് ഞാനീ കൃത്യം നിര്‍വഹിക്കുന്നത്. ജ്ഞാനപരമായി നിങ്ങള്‍ ചെയ്യുന്ന സഹൃദയ പരിശ്രമത്തെ അഭിനന്ദിക്കുന്നു. സര്‍വശക്തന്‍ അവന്റെ സവിശേഷ കാരുണ്യം ഏവരിലും വര്‍ഷിക്കട്ടെ. ആമീന്‍.

പുണ്യപൂര്‍ണം; തീര്‍ത്തും ശ്ലാഘനീയം
ഒരു സായംസന്ധ്യയില്‍ പ്രവാചകനും കുറേ അനുചരന്‍മാരും ഒന്നിച്ചിരുന്നു സംസാരിക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു, ഒരാത്മഗതം പോലെ: ”ഈ ജനം, ഈ തലമുറ നല്ലവരുടേതാണ്. വെളിച്ചം നിറഞ്ഞതുമാണ്. അടുത്ത തലമുറ ഇത്രയും നല്ലതായിരിക്കുകയില്ല. ഇരുട്ടു പരന്നതായും വരാം. തൊട്ടടുത്ത തലമുറ ചീത്ത ആളുകളെക്കൊ് നിറയും. വല്ലാതെ ഇരുട്ടും അശാന്തിയും വ്യാപിച്ചെന്നും വരാം. അതിനുമപ്പുറത്തെ തലമുറ അതിലും മോശമായിരിക്കും. അങ്ങനെ മൂന്നുനാലു തലമുറ കഴിയുമ്പോഴേക്ക് കരയിലും കടലിലും ആകെ ഇരുട്ടു വ്യാപിക്കും. സമൂഹത്തില്‍ അശാന്തിയും അരുതായ്മയും കുമിഞ്ഞുവഴിയും.” അനുചരന്‍മാര്‍ ചോദിച്ചു: ”എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു?” പ്രവാചകന്‍ സ്വല്‍പം ഗൗരവഭാവത്തില്‍ എന്നാല്‍ ദുഃഖത്തോടെ പറഞ്ഞു: ”സമൂഹം വേദഗ്രന്ഥത്തെ വിസ്മരിക്കുന്നു.”
പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗമാണ് പശ്ചാത്തലം. ശ്വാസധാര പോലുമടക്കി പരസഹസ്രങ്ങള്‍ ശ്രദ്ധിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: ”ഒരു കാര്യം ചെയ്യുക: ഒന്ന്, ഇതു കേള്‍ക്കുന്നവര്‍ ഇക്കാര്യം ജീവിതത്തിലേക്ക് പകര്‍ത്തുക. മറ്റൊന്ന്, കേട്ടതെല്ലാം അസന്നിഹിതരെ അറിയിക്കുക.”
പ്രവാചകന്റെ വരിഷ്ടമായ ഒസ്യത്തായിരുന്നു അത്. എന്നാല്‍, അനുചരന്‍മാര്‍ ആ മഹിതാശയങ്ങള്‍ക്ക് പ്രയോഗരൂപം നല്‍കാന്‍ മനസ്സു വെച്ചില്ല. പ്രവാചകന്റെ നിസ്തുലമായ വരിഷ്ടാശയങ്ങളെ യഥാതഥം അസന്നിഹിതരെ അറിയിച്ചതുമില്ല.
ഓതിപ്പഠിക്കുന്നവരും പാടിപ്പുകഴ്ത്തുന്നവരും അക്ഷരപ്രചാരണം നിര്‍വഹിക്കുന്നവരും ഇവിടെ കുറവല്ല. വരികള്‍ വായിച്ച് അര്‍ഥം പറയുന്നവരും ഇവിടെ വിരളമല്ല. എന്നാല്‍, അകംപൊരുളറിഞ്ഞ് പഠിക്കുന്നവരുടെ എണ്ണം കുറവാണ്. തന്റെയും താന്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ക്കൊത്ത് വേദവചസ്സുകളെ വ്യാഖ്യാനിച്ച് വികൃതമാക്കുന്നവര്‍ ഏറെയു്. പ്രവാചകന്റെ ആലാപനവിശുദ്ധി അറിയാന്‍ അനുവര്‍ഷം ജിബ്‌രീല്‍ മാലാഖ വന്നെത്താറുായിരുന്നു എന്നു കേട്ടിട്ടു്; സംതൃപ്തനായി തിരിച്ചുപോകാറുെന്നും. അത്തരമൊരു വിശോധനവൃത്തിക്ക് സാധ്യതകളുമിന്നില്ല. ഇതിന്റെയൊക്കെ ഫലമായി വേദഗ്രന്ഥത്തിന്റെ പദ-വാക്യതലങ്ങള്‍ക്കു പോലും രൂപാന്തരം- ഭാവാന്തരം തന്നെ- വന്നുപെട്ടിരിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ട മതമായി ഇസ്‌ലാം മാറിക്കഴിഞ്ഞിരിക്കുന്നു.
വേദഗ്രന്ഥം തെറ്റുകൂടാതെ പ്രചരിക്കേത് സമൂഹത്തിന്റെയും കാലത്തിന്റെയും ആവശ്യമായി വന്നിരിക്കുന്നു. ഖുര്‍ആന്റെ ശുദ്ധപാഠങ്ങള്‍ പ്രചരിക്കേത് ഒരനിവാര്യതയായി പരിണമിച്ചിരിക്കുന്നു.
കാലത്തിന്റെയും ചരിത്രത്തിന്റെയും കുതിച്ചോട്ടത്തില്‍ ഏറെ പരിക്കുപറ്റിയത് ഇസ്‌ലാമിനാണ്. തുംഗപദത്തില്‍ നിന്നാണ് പതനം! ഷാര്‍ളി മെയ്‌നും കൂട്ടുകാരനും എഴുതാനും വായിക്കാനും സാഹസപ്പെട്ടുകൊിരുന്നപ്പോള്‍ അറബികള്‍ അരിസ്റ്റോട്ടിലിന്റെ ദാര്‍ശനിക വിവാദങ്ങളില്‍ വ്യാപൃതരായിരിക്കുകയായിരുന്നു എന്ന ക്രിസ്തീയ ചരിത്രകാരനായ ഹിറ്റിയുടെ പ്രശംസ ശ്രദ്ധേയമാണ്.
മതം ജീവിതബാഹ്യമല്ല. മതത്തിന്റെ ജീവിതബന്ധം ലോകമനസ്സുകള്‍ക്കു മുമ്പില്‍ ആദ്യം ബോധ്യപ്പെടുത്തിയത് ഇസ്‌ലാമാണ്. ശാസ്ത്രത്തിനു പരിമിതിയു്. ജീവിതത്തിന്റെ ആദ്യന്തങ്ങളെക്കുറിച്ച് ശാസ്ത്രത്തിന് ഒന്നുമറിയില്ല. എന്നാല്‍, തൗഹീദും രിസാലത്തും ആഖിറത്തും വിശകലനം ചെയ്ത് ജീവിതപൂര്‍ണതയെ ഇസ്‌ലാം വിശ്ലഥനം ചെയ്തു. പ്രാകൃതമായ ശാരീരികാവസ്ഥയില്‍ നിന്നു ധാര്‍മികാവസ്ഥയിലേക്കും അവിടെ നിന്ന് ആത്മീയ ഔന്നത്യത്തിലേക്കും ജീവിതത്തിന്റെ ഗതിക്രമം ബോധ്യപ്പെടുത്തിയ ദര്‍ശനസാരമാണ് ഇസ്‌ലാം. ഏകേശ്വര വിശ്വാസവും (തൗഹീദ്) സത്കര്‍മാനുഷ്ഠാനവും (അമലുസ്സ്വാലിഹാത്) ആണ് വൈശദ്യമിയന്ന ഇസ്‌ലാമിക വിശ്വാസമെന്ന് ക്രിസ്തുവിന് 2000 കൊല്ലം മുമ്പ് അബ്രഹാം ബോധ്യപ്പെടുത്തിയതായി ചരിത്രസൂചനകളു്.
ഇസ്‌ലാം സ്വയം പരിചയപ്പെടുത്തുന്നത് അദ്ദീന്‍ എന്ന പദം ഉപയോഗിച്ചുകൊാണ്. സുനിശ്ചിത മതം എന്നാണ് വിവക്ഷ. ദൈവത്തിന്റെ ഏകത്വം അഥവാ തൗഹീദാണ് അതിനു പരമനിദാനം. പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും അതു തൊട്ടുഴിഞ്ഞുനില്‍ക്കുന്നു. അതിനാല്‍, തെളിച്ചു പറയട്ടെ: ഇസ്‌ലാം പ്രകൃതിമതമാണ് (ദീനുല്‍ ഫിത്വ്‌റ). ഇസ്‌ലാമിന്റെ സംസ്ഥാപകന്‍ മുഹമ്മദല്ലെന്നും അതിനപ്പുറം ഇബ്രാഹീമിനുമപ്പുറം അതിനുമപ്പുറം (3:19, 30:30) ദൈവത്തോടൊപ്പം തന്നെ അവ സ്ഥാനം ചെയ്യപ്പെട്ടത് എന്നു വിശേഷിപ്പിക്കപ്പെടുമാറ് ചിരപുരാതനമാണത്. അതിനെ അവലംബമാക്കി പ്രപഞ്ചാനുസാരിയാം വിധം വ്യാഖ്യാനിച്ച് അവതരിപ്പിപ്പിച്ചതാണ് മറ്റു പ്രവാചക മതങ്ങളെ പോലെ ഖുര്‍ആനും. തൗഹീദെന്ന അചഞ്ചലമായ നിത്യസത്യത്തിലൂന്നി അവതരിപ്പിക്കപ്പെട്ടതായതുകൊ് ഇത് പ്രകൃതിമതവും സുനിശ്ചിത മതവുമായി. അവയെ വ്യാഖ്യാനിക്കുകയും അഭിനവവത്കരിക്കുകയുമാണ് പ്രവാചകന്‍ മുഹമ്മദ് ചെയ്തത്.
പ്രതിപാദ്യ വിഷയത്തെ ക്രമാനുബദ്ധമായല്ല ഖുര്‍ആന്‍ വ്യവഹരിക്കുന്നത്. സൗന്ദര്യപരമായ ഔന്നത്യത്തിനു വേി ഒരവശ്യഘടകത്തെ സമ്പൂര്‍ത്തീകരിച്ചുകൊ് ഖുര്‍ആനില്‍ തത്ത്വങ്ങളും നടപടിക്രമങ്ങളും ഒരു ചരടില്‍ മുത്തുകള്‍ എന്നപോലെ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അധ്യായങ്ങളുടെ ക്രമീകരണവും സൂക്തങ്ങളുടെ സമീകരണവും വിഷയക്രമത്തിലല്ല ഇതില്‍ നിബന്ധിച്ചിരിക്കുന്നത്. അനുക്രമമായി വികസിച്ച് ഒരു സവിശേഷ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന പ്രതിപാദന ശൈലിയല്ല ഖുര്‍ആനിന്റേത്. വ്യത്യസ്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സൂക്തസംയുക്തങ്ങളുടെ സംഘാതങ്ങള്‍ ശൃംഖലയായി അടുക്കിയിരിക്കുകയാണ്; ഓരോ സംഘാതവും എന്നാല്‍ പൂര്‍ണവുമാണ്, അവയിലുള്ളത് ഒന്നോ രാേ വരികളാണെങ്കില്‍ പോലും. മൊത്തത്തില്‍ ആദ്യമോ അവസാനമോ ഇല്ലാത്ത ആദ്യന്തരഹിതമായ ഒരു വിശേഷഗ്രന്ഥ ശില്‍പമാണ് ഖുര്‍ആന്‍. എവിടെ നിന്നും വായന ആരംഭിക്കാം. എവിടെയും അവസാനിപ്പിക്കാം. അത് അനന്തവുമാണ്; അഥവാ അനന്തതയിലേക്കുള്ള സവിശേഷ വാതായനം തന്നെ. മഹോന്നതമായ ആശയത്തിന്റെ തലത്തിലേക്ക് ദൈവേച്ഛയുടെ പ്രതിഫലനമായ മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും അനന്തവിഹായസ്സിലേക്ക് വായനക്കാരന് എത്തിനോക്കാന്‍ പറ്റുന്ന വാതായനം.
മാനവികതയുടെ വേദഗ്രന്ഥമാണിത്. മൃഗത്തില്‍ നിന്നും മാലാഖയില്‍ നിന്നും ഭിന്നനാണ് മനുഷ്യന്‍. മനുഷ്യന്റെ അന്തസ്സ്, അഭിമാനം, സ്വാതന്ത്ര്യം, സമത്വം, നീതി, കാരുണ്യം തുടങ്ങിയ സമസ്ത മാനവിക ഗുണങ്ങളുടെയും പൂര്‍ണതയാണ് ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നത്. മനുഷ്യോല്‍പത്തിയെക്കുറിച്ച ഖുര്‍ആന്റെ സങ്കല്‍പത്തില്‍ നിന്ന് അത് ആരംഭിക്കുന്നു. മനുഷ്യജന്‍മം പാപമാണെന്നോ അവന്‍ മൃഗത്തില്‍ നിന്ന് പരിണമിച്ച് ഉായതാണെന്നോ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ‘ഞാന്‍ സ്വന്തം കൈകള്‍ കൊു സൃഷ്ടിച്ചവനാണ്’ എന്ന പ്രയോഗം ശ്രദ്ധേയം. സൃഷ്ടിയുടെ സാമാന്യരീതിയില്‍ നിന്നു ഭിന്നമായി ദൈവം മനുഷ്യനു നല്‍കുന്ന പരിഗണനയാണ് ഉദ്ദേശ്യം. യജമാനന്‍ നേരിട്ടു ചെയ്യുന്നതും ഇടനിലക്കാര്‍ വഴി ചെയ്യുന്നതും ഒരുപോലെയല്ലല്ലോ. ‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ മറ്റൊരിടത്തു പറയുന്നു്. മനുഷ്യന്റെ സൃഷ്ടിപ്പിലും അവന് ആത്മാവു നല്‍കിയതിലും ഭൂമിയില്‍ അവനു സൗകര്യം ഒരുക്കിക്കൊടുക്കുന്നതിലും സൃഷ്ടികര്‍ത്താവ് നല്‍കിയ പരിഗണന വഴി മനുഷ്യത്വത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുകയാണ് ഖുര്‍ആന്‍.
ഭൂമിയില്‍ സ്രഷ്ടാവായ ദൈവത്തിന്റെ ഇംഗിതം നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടവനാണ് മനുഷ്യന്‍. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തായ വശം ഖിലാഫത്താണ്. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയും ദാസനും മാത്രമല്ല, അവന്റെ പ്രതിനിധി കൂടിയാണ്. ഭൂമിയില്‍ സ്രഷ്ടാവായ ദൈവത്തിന്റെ ഇംഗിതം നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടവനാണ് മനുഷ്യന്‍. അവനത്രേ ഖലീഫ.
ഭൂമിയെ വാസയോഗ്യമാക്കുകയും അവിടെ നാഗരികത കെട്ടിപ്പടുക്കുകയും ദൈവേച്ഛയ്ക്ക് അനുസൃതമായി മനുഷ്യസമൂഹത്തെ പൂര്‍ണതയിലേക്ക് നയിക്കുകയുമാണ് ഖിലാഫത്തിന്റെ ധര്‍മം. ”ഭൂമിയില്‍ നാം ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നുവെന്ന് നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: അവര്‍ ചോദിച്ചു: കുഴപ്പമുാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ അവിടെ നിയോഗിക്കാന്‍ പോകുന്നത്? നിന്റെ പരിശുദ്ധിയെ വാഴ്ത്താനും നിനക്കു സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാനും ഞങ്ങളുല്ലോ. അല്ലാഹു പറഞ്ഞു: (മനുഷ്യനെപ്പറ്റി) നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം” (2: 30)
സര്‍വോന്നതമാണ് ഖുര്‍ആന്‍ മനുഷ്യനു നല്‍കിയ പരിഗണന. മനുഷ്യന്റെയും ദൈവത്തിന്റെയും അവകാശങ്ങള്‍ക്കിടയില്‍ ഒരു തിരഞ്ഞെടുപ്പ് വേിവന്നാല്‍ ഏതിനു മുന്‍ഗണന നല്‍കണം? മനുഷ്യന്റെ അവകാശങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേതെന്നു പൂര്‍വസൂരികള്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
സ്വന്തം സഹോദരനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുന്നതിനു വേി ദൈവത്തോടുള്ള ബാധ്യത നിര്‍വഹിക്കുന്നതില്‍ അമാന്തം വരുത്തിയാല്‍ ദൈവം അതു പൊറുക്കും. ചിലപ്പോള്‍ അവന്‍ അന്യരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നത് ദൈവത്തോടുള്ള ബാധ്യതയുടെ പൂര്‍ത്തീകരണം തന്നെയായിത്തീരാറു്. ദൈവമാര്‍ഗത്തില്‍ സമരത്തിന് ഇറങ്ങിത്തിരിച്ചവരോടു വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കലാണ് നിങ്ങള്‍ക്കു ചെയ്യാവുന്ന പുണ്യസമരം എന്നാണ് പ്രവാചകന്‍ ഒരു വേള പറഞ്ഞത്. അതിന്റെ െപാരുള്‍ തീര്‍ത്തും അനുക്തസിദ്ധം.
മാതാപിതാക്കള്‍ വയോധികരെങ്കില്‍ അവരെ പരിചരിക്കാന്‍ വേണ്ടി ഹജ്ജിനുള്ള യാത്ര നീട്ടിവെക്കാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍മാരും പറയുന്നു. മനുഷ്യനന്‍മ, അവന്റെ അഭിമാനം, അവന്റെ അവകാശങ്ങള്‍, മാനവിക മൂല്യങ്ങള്‍ എന്നിവയ്ക്ക് മറ്റെന്തിലുമേറെ മുന്‍ഗണന കൊടുക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
ഇസ്‌ലാമിക ധര്‍മശാസ്ത്രപ്രകാരം മനുഷ്യാവകാശത്തിന്റെയും നീതിയുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുദ്ധത്തെയും വിമോചനപ്പോരാട്ടത്തെയും കാണേത്. നീതി എന്നത് ഖുര്‍ആന്റെ ദൃഷ്ടിയില്‍ തിന്മയുടെയും അനീതിയുടെയും പൂര്‍ണനിരാസം കൂടിയാണ്. ഹിംസയും പീഡനവും അക്രമവും ഉാകരുതെന്നും ഏതു സാഹചര്യത്തിലും അവയെ ചെറുത്തുതോല്‍പിക്കണമെന്നുമാണ് ഖുര്‍ആന്‍ ആഗ്രഹിക്കുന്നത്. ഈ ചെറുത്തുനില്‍പ് മര്‍ദിതന്റെ മൗലികാവകാശമാണെന്ന് (The right to protest against tyranny) ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ”പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം?” (4:75). മൗലികാവകാശം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തെ ദൈവിക മാര്‍ഗത്തിലുള്ള ജിഹാദ് എന്നാണ് പറയുന്നത്.
മുഹമ്മദ് പ്രവാചകനായി അറിയപ്പെട്ടതു മുതല്‍ക്കാണ് ഇസ്‌ലാം പൂര്‍ത്തിയാകുന്നത്. മാനവ ചരിത്രത്തിന്റെ പ്രയാണഗതിയെ തന്നെ തിരിച്ചുവിടാന്‍ മുഹമ്മദ് നബിക്കു കഴിഞ്ഞത് അദ്ദേഹത്തെ ഏല്‍പിച്ച ഐതിഹാസിക പ്രമാണങ്ങളുടെ മൗലികത കൊണ്ടായിരുന്നു. വഴിവെളിച്ചമായി ഖുര്‍ആന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മാനവസമൂഹത്തില്‍ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ലോകമനസ്സിനെ സ്വാധീനിച്ച ശാസ്ത്രശാഖയിലൊന്നുപോലും മനുഷ്യസമൂഹത്തിന്റെ ഭാവനാമണ്ഡലത്തിലെങ്കിലും രൂപം കൊണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു പ്രവാചകന്‍ മുഹമ്മദ് ജീവിച്ചിരുന്നത്. വിശ്വ വിസ്മയങ്ങളായ വിജ്ഞാനശാഖകളുടെയെല്ലാം മൗലികമായ പ്രമാണങ്ങളെ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രവാചകന്‍ അസദൃശപ്രഭാവമിയന്ന വിമോചകനായി മാറുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം മനുഷ്യരാശിയുടെ കൈക്കുരുക്കും കാല്‍ച്ചങ്ങലയും അഴിച്ചുമാറ്റിയത്. ”അവരുടെ ജീവിതഭാരങ്ങള്‍ അദ്ദേഹം ഇറക്കിവെക്കുകയും അവരെ കുരുക്കിയിട്ടിരുന്ന ചങ്ങലകള്‍ അദ്ദേഹം അഴിച്ചുമാറ്റുകയും ചെയ്യുന്നു.” (7:157)
ആത്മീയ-ഭൗതികമേഖലകളെ അഭംഗം സമന്വയിപ്പിച്ച ഗ്രന്ഥവിശേഷമാണ് ഖുര്‍ആന്‍. ഭൗതികതയെ അവഗണിക്കുന്ന ആത്മീയതയെയോ ആത്മജ്ഞാനത്തെയോ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. മനുഷ്യമഹത്വത്തെ നിരാകരിക്കുന്ന യാതൊരു ആത്മീയാധ്യാപനവും ഖുര്‍ആന്‍ നല്‍കുന്നില്ല. മനുഷ്യനും അവന്റെ സ്രഷ്ടാവായ ദൈവവും തമ്മില്‍ നേരിട്ടു മധ്യസ്ഥരോ സഹായികളോ ഇല്ലാതെ സ്ഥാപിക്കപ്പെടുന്ന സുശക്തവും അനുഭൂതിസാന്ദ്രവുമായ ഒരു ബന്ധത്തിന്റെ അനുപമസുന്ദരമായ ആധ്യാത്മിക ജ്ഞാനം ഖുര്‍ആനില്‍ മറ്റെല്ലാ വിജ്ഞാനശാഖകളോടുമൊപ്പം നിറഞ്ഞുനില്‍ക്കുന്നു.
ഇസ്‌ലാം സംസ്‌കൃതിയെ പരിരക്ഷിക്കുക
അടുത്ത കാലത്ത് രൂപം കൊണ്ടതാണ് പ്രവാചകന്‍ മുഹമ്മദിന്റെ പ്രസ്ഥാനം. ഇസ്‌ലാമിനു മുമ്പ് ബുദ്ധമതവും ഹിന്ദുമതവും യഹൂദമതവും ക്രിസ്തുമതവുമെല്ലാം പിറന്നു. മുഹമ്മദ് നബി മോശെയെപ്പോലെയും ബുദ്ധനെപ്പോലെയും ക്രിസ്തുവിനെപ്പോലെയും മഹാനായ ദൈവിക പുരുഷന്‍ തന്നെയാണ്. മുഹമ്മദ് നബി പുതിയൊരു മതം ഉണ്ടാക്കുകയല്ല ചെയ്തത്. ചരിത്രാരംഭം മുതല്‍ മധ്യേഷ്യയില്‍ വളര്‍ന്നുവന്ന പ്രവാചക പരമ്പരയില്‍ ഒരാളായി രൂപപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസം, സത്യസന്ധത, ധര്‍മനിഷ്ഠ എന്നിവയെല്ലാം അസദൃശമായിരുന്നു. ഒരു ജനതയെ മുഴുവന്‍, ഒരു തലമുറക്കാലത്തിനുള്ളില്‍ പ്രകാശത്തിലേക്കും ഔന്നത്യത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ അനന്യത അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍, മറ്റെല്ലാ മതസംഘടനകളിലും എന്നപോലെ ഇസ്‌ലാമിക സമൂഹത്തിലും അദ്ദേഹം പ്രതിഭാവനം ചെയ്യാത്ത മട്ടില്‍ ഒരു പുരോഹിത വര്‍ഗം ഉയര്‍ന്നുവന്നു.
ധാര്‍മിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ സ്ഥാപിച്ച ഖിലാഫത്ത് -ധര്‍മനീതികളുടെ പ്രതിപുരുഷനായ അബൂബക്കര്‍ സിദ്ദീഖിലാരംഭിച്ച ഖിലാഫത്ത്- ക്രൈസ്തവ മതത്തിലെ പേപ്പസി പോലെ, ഹൈന്ദവ പാരമ്പര്യത്തിലെ ബ്രാഹ്മണ്യം പോലെ, ബുദ്ധമതത്തിലെ സന്യാസി മഠങ്ങളെപ്പോലെ കളങ്കിതമായിപ്പോയി. പ്രവാചകന്‍ അന്യമതസ്ഥരോട് അകല്‍ച്ചയോ അസഹിഷ്ണുതയോ കാട്ടിയിട്ടില്ല. പ്രത്യുത, സ്‌നേഹപൂര്‍വം പെരുമാറി സമുന്നത മാതൃക കാണിച്ചു. ഇന്നാകട്ടെ, ഇസ്‌ലാമിന്റെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു! അന്യമതവിദ്വേഷം പടര്‍ത്തുന്നു. തീവ്രവാദികളായി, ഭീകരവാദികളായി ഒരു സമുന്നത സംസ്‌കൃതി അവഹേളിക്കപ്പെട്ടിരിക്കുന്നു! സത്യവേദവിശ്വാസികള്‍ പ്രവാചക പാരമ്പര്യത്തെ പരിരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണം.
ഇസ്‌ലാം വീണ്ടും രചനാത്മകമാവണമെങ്കില്‍, മനുഷ്യ പുരോഗതിയില്‍ പങ്കുചേരാനും അനുയായികളെ സാത്വികതയുടെ സമ്പൂര്‍ണതയിലേക്കു നയിക്കാനും കഴിയണമെങ്കില്‍ ആദ്യകാല ഇസ്‌ലാമിന്റെ ചിന്താബന്ധുരവും സാര്‍വലൗകികവുമായ അന്തഃചോദനം ഒരിക്കല്‍ കൂടി ആവാഹിക്കേണ്ടിയിരിക്കുന്നു. ആ മഹിതദര്‍ശനവേദിക്കു മാത്രമേ സഹോദര മതങ്ങളുമായി ഉദാത്തവും ഫലപ്രദവുമായ ആത്മബന്ധം പുലര്‍ത്താനും മതനിരപേക്ഷതാരംഗത്ത് പ്രാരംഭകത്വമെടുക്കാനും കഴിയൂ. (മസ്‌നവി എന്ന കൃതിയില്‍ ജലാലുദ്ദീന്‍ റൂമി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പ്രാധാന്യത്തിലും വിശുദ്ധിയിലും ഖുര്‍ആനിലെ മഹിമാതിശയങ്ങള്‍ ആവാഹിക്കാന്‍ കഴിഞ്ഞ കൃതിയാണ് മസ്‌നവി).
ഒന്നുറപ്പ്: മനുഷ്യഹൃദയത്തിലൂടെയല്ലാതെ അല്ലാഹുവിലേക്കു മാര്‍ഗമേതുമില്ല. എന്റെ വിശ്വാസം, ബോധ്യം തന്നെ പറയട്ടെ:
ഖുര്‍ആന്‍ ചൂണ്ടിക്കാട്ടിയ തൗഹീദ് അംഗീകരിച്ചാല്‍ വിശ്വസാഹോദര്യം കൈവരിക്കാം.
ജിഹാദ് അനുസരിച്ചാല്‍ ആത്മവിരേചനം വഴി ദൈവിക ശക്തി സ്വാംശീകരിക്കാം.
സകാത്ത് പ്രയോഗവത്കരിച്ചാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധിക്കാം, സാമ്പത്തിക സമീകരണവും.
‘അന്ത്യഭാഷണം’ അംഗീകരിച്ചാല്‍ പകയൊഴിഞ്ഞ, ധര്‍മബോധമുള്ള പുതിയ തലമുറയെ രൂപപ്പെടുത്താം. അങ്ങനെ യഥാര്‍ഥ ഇസ്‌ലാമിനെ കണ്ടെത്താന്‍ കഴിയും.
ഓടിനുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ജീവാക്ഷരങ്ങളെ പൊരുളറിഞ്ഞുണര്‍ത്തി പുറത്തേക്കു കൊണ്ടുവന്ന് യുക്തിയും ചിന്തയും ചേര്‍ത്തു ശാണഘര്‍ഷണം സാധിച്ച് രസാസ്വാദനം നടത്താന്‍ ഗ്രന്ഥകാരനു കഴിഞ്ഞിരിക്കുന്നു. രചനയുടെ തീര്‍ഥപ്രയാണത്തില്‍ ഇടര്‍ച്ചയും താളഭംഗവും വരാതിരിക്കാന്‍ ഗ്രന്ഥകാരന്‍ ജാഗ്രത കാണിച്ചിട്ടുണ്ട്. ഔചിത്യമാണ് സൗന്ദര്യമെന്ന ആചാര്യ ദണ്ഡിയുടെ വചനങ്ങളോടു പറഞ്ഞും പറയാതെയും നീതി പുലര്‍ത്തിയിട്ടുണ്ട്. ഖുര്‍ആന്‍ സംസ്‌കൃതിയെ അകംപൊരുളറിഞ്ഞ് ആദരിക്കുന്ന, അനുസരിക്കുന്ന, പ്രസരിപ്പിക്കുന്ന പണ്ഡിതസുഹൃത്തായ ഗ്രന്ഥകാരന്റെ ശ്രമം പുണ്യപൂര്‍ണമാണ്, തീര്‍ത്തും ശ്ലാഘനീയവുമാണ്.

Previous Next
Close
Test Caption
Test Description goes like this