വേദങ്ങള്‍ വെളിച്ചമാണ്. അകവും പുറവും നിറയ്ക്കുന്ന വെളിച്ചം. ഏകമാനവികതയും ഭേദചിന്തകള്‍ക്കതീതമായ സമത്വവുമാണ് അതിന്റെ പ്രമേയം. ജീവിതാനന്ദം അതിന്റെ ലക്ഷ്യമാണ്. കരുണാമയനും സ്‌നേഹസ്വരൂപനുമായ ദൈവത്തെയാണ് വേദങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. ഖുര്‍ആന്‍ മാര്‍ഗദര്‍ശനവും വിവേചകവുമാണ്. പ്രകാശത്തിന്റെ അടയാളമാണത്. മാനവകുലത്തിനാകാമാനം അനകാശപ്പെട്ടത്. ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണ് മനുഷ്യര്‍. അവര്‍ക്കിടയില്‍ വിവേചനങ്ങളില്ല. സാമുദായികവും മതപരവുമായ വായന വേദങ്ങളെ വല്ലാതെ പരിമിതപ്പെടുത്തുകയും മത പാഠപുസ്തകങ്ങളാക്കി മാറ്റുകയും ചെയ്തു. സാമുദായിക വായനയില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് ഖുര്‍ആനിനാണ്.
ഖുര്‍ആന്‍ അകംപൊരുള്‍ എന്ന മാനവിക വ്യാഖ്യാന ഗ്രന്ഥം വേദയാഥാര്‍ഥ്യത്തെ പുനര്‍വായിക്കുകയാണ്. അതിരുകളിട്ട് കുടുസ്സാക്കിയ അകത്തളത്തിലിരുന്നുള്ള വായനയല്ല. ആകാശവിതാനങ്ങള്‍ക്കപ്പുറത്തും അതിരുകളില്ലാതെ പരക്കുന്ന വായന. അതാണല്ലോ ഖുര്‍ആന്‍.
.
